കിസാന്‍ സമ്മാന്‍ നിധി, ജന്‍ധന്‍യോജന അക്കൗണ്ടുകള്‍; ലോക്ക്ഡൗണില്‍ ജനങ്ങള്‍ക്ക് തുണയായി കേന്ദ്ര പദ്ധതികള്‍

ന്യൂഡൽഹി : ലോക്ക്ഡൗണിനെ മറികടക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്കും, വീട്ടമ്മമാര്‍ക്കും സഹായകമായി കേന്ദ്ര പദ്ധതികള്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയും, ജന്‍ധന്‍യോജന അക്കൗണ്ടുകളുമാണ് ആയിരക്കണക്കിനു കര്‍ഷകര്‍ക്കും വീട്ടമ്മമാര്‍ക്കും സഹായകരമായത്.



ലോക്ക്ഡൗണിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് തങ്ങളുടെ നാണ്യവിള കളും, കാര്‍ഷികോല്‍പ്പന്നങ്ങളും വില്‍ക്കാന്‍ കഴിയാതെ വിഷമിച്ച ഘട്ടത്തിലാണ് പ്രധാന്‍മന്ത്രി കിസ്സാന്‍ സമ്മാന നിധിയുടെ ആദ്യ ഗഡു അക്കൗണ്ടിലെത്തിയത്. രാജ്യത്തെ 8.69 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.



വീടുകളിലെ വരുമാനമാര്‍ഗ്ഗം നിലച്ച ഈ ഘട്ടത്തില്‍ മലയോര ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ ജന്‍ധന്‍ യോജന അക്കൗണ്ടുകളിലേക്ക് 500 രൂപ എത്തിയതും അനുഗ്രഹമായി. മൂന്നു മാസത്തേക്ക് തുടര്‍ച്ചയായി ഈ ആനുകൂല്യം ലഭിക്കും.20 കോടി ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ലോക്ക് ഡൗണ്‍ കാലഘട്ടത്തിലെ ഈ കേന്ദ്രസഹായം ഗ്രാമീണ മേഖലയിലെ ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്ക് ആശ്വാസകരമായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad