പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി; ലോക്ക് ഡൗണിലും 7.92 കോടി കർഷകർക്ക് 15,841 കോടി രൂപ വിതരണം ചെയ്ത് മോദി സർക്കാർ

ന്യൂഡൽഹി: ലോക് ഡൗൺ കാലത്തും രാജ്യത്തെ കർഷകരെ കൈവിടാതെ കേന്ദ്രസർക്കാർ. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ രാജ്യത്തെ 7.92 കോടി കർഷകർക്ക് 15,841 കോടി രൂപ വിതരണം ചെയ്തു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതലുള്ള കണക്കുകളാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടിരിക്കുന്നത്.

ലോക്ക് ഡൗൺ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഏപ്രിൽ ആദ്യവാരം മുതൽ കിസാൻ സമ്മാൻ നിധിയിലൂടെ ആദ്യ ഗഡുവായ 2,000 രൂപ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ മാർച്ച് 27ന് അറിയിച്ചിരുന്നു. കിസാൻ സമ്മാൻ നിധിയിലൂടെ രാജ്യത്തെ കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് മൂന്ന് തവണകളിലായി ലഭിക്കുന്നത്.

കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി ശക്തമായ നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിക്കുന്നതിന്റെ ഭാഗമായി കാർഷിക മേഖലക്ക് പുറമെ രാജ്യത്തെ നികുതി ദായകർക്കും കേന്ദ്രം ഇളവുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി നിർമ്മല സീതാരാമന്റെ സാമ്പത്തിക പാക്കേജും എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആശ്വാസമായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad