കോഹ്‌ലിയെ പുറത്താക്കാനുള്ള വഴി തനിക്ക് അറിയാം; തന്ത്രം വെളിപ്പെടുത്തി ശുഐബ് അക്തർ

ന്യൂഡൽഹി: ഇന്ത്യൻ ബാറ്റിംഗ് വിസ്മയം വിരാട് കോഹ്‌ലിയെ പുറത്താക്കാനുള്ള തന്ത്രം തനിക്ക് അറിയാമെന്നു മുൻ പാകിസ്താൻ പേസർ ശുഐബ് അക്തർ. ഇനി എന്നെങ്കിലും കോഹ് ലിക്കെതിരെ ബൗള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ എങ്ങനെ പുറത്താക്കണമെന്ന് തനിക്കറിയാമെന്ന് അക്തര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് അക്തർ ഇക്കാര്യം വ്യക്തമാക്കിയത്.

പന്ത് ഓഫ് സ്റ്റംപിന് പുറത്തേക്ക് പോവുന്ന തരത്തില്‍ ക്രീസില്‍ നിന്നും കുറച്ചു വൈഡായി ബൗള്‍ ചെയ്യണം. കോഹ്‌ലിയേക്കൊണ്ട് ഡ്രൈവ് ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ച് പുറത്താക്കും. ഈ തന്ത്രം വിജയിച്ചില്ലെങ്കില്‍ 150 കിലോ മീറ്റർ വേഗത്തില്‍ ബൗള്‍ ചെയ്യും. അതില്‍ കോഹ്‌ലി ഉറപ്പായും പുറത്താകും. കോഹ്‌ലിക്കെതിരെ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ താന്‍ ചെയ്യുക ഇങ്ങനെയായിരിക്കുമെന്ന് അക്തര്‍ പറഞ്ഞു.


ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബൗളർമാരിൽ ഒരാളാണ് ശുഐബ് അക്തർ. ആധുനിക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റ്സ്മാനാണ് കോഹ്‌ലി. പാകിസ്താനു വേണ്ടി 46 ടെസ്റ്റുകളില്‍ നിന്നും 25.69 ശരാശരിയില്‍ 178 വിക്കറ്റുകളും 163 ഏകദിനങ്ങളില്‍ നിന്നും 247 വിക്കറ്റുകളും അക്തര്‍ നേടിയിട്ടുണ്ട്. അതേസമയം, ഏകദിനത്തില്‍ 44ഉം ടെസ്റ്റില്‍ 27ഉം സെഞ്ച്വറികളാണ് കോഹ്‌ലിയുടെ പേരിലുള്ളത്. ഇതുവരെ ഇരുവരും കളിക്കളത്തിൽ ഏറ്റുമുട്ടിയിട്ടില്ല എന്നതാണ് കൗതുകമുണർത്തുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad