വൈകുന്നേരമുള്ള വാർത്താസമ്മേളനം നാളെ മുതൽ ഉണ്ടാകില്ല; കാരണം വ്യക്തമാക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് നടത്താറുള്ള വാർത്താസമ്മേളനം നാളെ മുതൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിവസേനയുളള വാര്‍ത്താ സമ്മേളനം ഉണ്ടായിരിക്കുന്നതല്ല എന്ന് മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ അറിയിച്ചു. എന്നാൽ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

”നാളെ മുതല്‍ വൈകുന്നേരങ്ങളില്‍ ഈ കൂടിക്കാഴ്ച ഉണ്ടാകില്ല. ഇനി മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ നമുക്ക് കാണം” എന്നാണ് ഇന്ന് വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കും മുന്‍പ് മുഖ്യമന്ത്രി

പറഞ്ഞത്. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് സൂചന. അതേസമയം, കെ.എം ഷാജി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സ്പ്രിംഗ്ലറിന് ഡേറ്റ കൈമാറിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടും വലിയ ആരോപണമാണ് സർക്കാരിനെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള നീക്കമാണിതെന്ന ആക്ഷേപവും ശക്തമാകുകയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad