പ്രതിസന്ധി ഘട്ടത്തിൽ മരുന്ന് എത്തി; ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ്

 പ്രതിസന്ധി ഘട്ടത്തിൽ മരുന്ന് എത്തി; ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ്


ന്യൂഡൽഹി: കൊറോണ വൈറസിനെ നേരിടാൻ ലോകരാജ്യങ്ങൾക്ക് സഹായം നൽകി ഇന്ത്യ. ഇതിന്റെ ഭാഗമായി മരുന്ന് എത്തിച്ചു നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗധ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നന്ദി അറിയിച്ചത്.

പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യ അയച്ച മരുന്നുകൾ ഏപ്രിൽ 15ന് മൗറീഷ്യസിലെത്തി എന്നും ഇന്ത്യ ഗവണ്മെന്റിന്റെ ഈ സംഭവനയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു എന്നും മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈഡ്രോക്സി ക്ലോറോക്വിൻ ഉൾപ്പെടെയുള്ള മരുന്നുകൾക്കായി നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. നിലവിൽ 108 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് കയറ്റുമതി നടത്തിക്കഴിഞ്ഞു. 85 മില്യൺ ഹൈഡ്രോക്സി ക്ലോറോക്വിനും 500 മില്യൺ പാരസെറ്റമോൾ ഗുളികകളുമാണ് ഇന്ത്യ രണ്ട് ആഴ്ചക്കുള്ളിൽ ലോക രാജ്യങ്ങൾക്ക് നൽകിയത്.






Post a Comment

0 Comments

Top Post Ad

Below Post Ad