ലോക്ക് ഡൗണ്‍; പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുന്നത് വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടി കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വരുന്നത് വരെ നിലവിലെ നിയന്ത്രങ്ങള്‍ തുടരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.


ലോക്ക് ഡൗണ്‍ നീട്ടിയത് സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കേന്ദ്രത്തിന് കീഴിലുള്ള എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗരേഖ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച്ചയാണ് പുറത്തിറക്കുക. 19 ദിവസത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ വിശദമായ മാര്‍ഗരേഖ പുറത്തിറക്കുന്നത്. പാവപ്പെട്ടവരെയും ദിവസ വരുമാനക്കാരെയും മനസ്സില്‍ കണ്ടുതന്നെയാണ് മാര്‍ഗരേഖ തയ്യാറാക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad