ബന്ദ്രയില്‍ തൊഴിലാളികള്‍ ഒത്തു കൂടിയ സംഭവം; കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇത്തരം പ്രവര്‍ത്തികള്‍ ദുര്‍ബലപ്പെടുത്തുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ബന്ദ്ര സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം സംഭവങ്ങള്‍ കൊറോണ വൈറസ് വ്യാപനം തടയാനായുള്ള രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.



ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന ഭരണകൂടം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി അദ്ദേഹം ഫോണില്‍ ബന്ധപ്പെടുകയും തന്റെ ആശങ്ക അറിയിക്കുകയും ചെയ്തു.

ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കുമെന്ന ധാരണയില്‍ വിവിധ ഭാഷാ തൊഴിലാളികള്‍ കൂട്ടത്തോടെ ഇന്ന് മുംബൈയിലെ ബന്ദ്ര വെസ്റ്റ് റെയില്‍വേ സ്‌റ്റേഷനില്‍ ഒത്തുകൂടിയിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ തടിച്ചു കൂടിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായി രാജ്യത്ത് കുടുങ്ങി പോയ തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങാനായി സ്‌റ്റേഷനിലെത്തിയത്. ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല.


Post a Comment

0 Comments

Top Post Ad

Below Post Ad