ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എക്ക് കോവിഡ്-19; മുഖ്യമന്ത്രി അടക്കമുള്ളവരുമായി ഇടപഴകി

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖെദവാലക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇമ്രാൻ ഖെദവാലക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവർത്തകർ എന്നിവരുമായും കോൺഗ്രസ് എംഎൽഎ അടുത്തിടപഴകിയിട്ടുണ്ട്. ഗുജറാത്തിൽ 617 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 29 പേർ മരിക്കുകയും ചെയ്തു.ചില പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യന്ത്രി വിജയ് രൂപാണി ഇമ്രാൻ ഖെദവാലടക്കമുള്ള എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയത്.ചൊവ്വാഴ്ച രാവിലെയായിരുന്നു ഇത്.നിലവിൽ ഗാന്ധിനഗറിലെ എസ്.വി.പി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എംഎൽഎയെ. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ 15-20 അടി അകലത്തിലായിരുന്നു രോഗം സ്ഥിരീകരിച്ച എംഎൽഎ ഇരുന്നത്. ശരീരിക സമ്പർക്കം ഉണ്ടായിട്ടില്ല. മെഡിക്കൽ വിദഗ്ദ്ധരുടെ നിർദേശങ്ങൾക്കനുസൃതമായി തുടർനടപടികൾ സ്വീകരിക്കുമെന്നും വിജയ് രൂപാണിയടെ സെക്രട്ടറി അറിയിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad