കോവിഡ് 19: ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി

വാഷിങ്ടൺ: ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.)യ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തി. ചൈനയിൽ കോവിഡ് 19 പടർന്നുപിടിച്ചപ്പോൾ ഇതിന്റെ ഗുരുതരാവസ്ഥ മറച്ചുപിടിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നൽകില്ലെന്ന് പ്രഖ്യപിച്ചത്.


കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച വിവരം മൂടിവെക്കുകയും പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തുകയും ചെയ്തതിൽ ലോകാരോഗ്യ സംഘടനയുടെ പങ്ക് വിലയിരുത്തുന്നതിന് പരിശോധന നടത്തും. നിലവിൽ സംഘടനയ്ക്ക് നൽകിവരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തിവെക്കാൻ നിർദേശം നൽകിയതായും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സുതാര്യത നിലനിർത്താൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് ആരോപിച്ചു. സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകുന്നത് അമേരിക്കയാണ്. കഴിഞ്ഞ വർഷം അമേരിക്ക നൽകിയത് 400 ദശലക്ഷം ഡോളറാണ്. ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന പണംകൊണ്ട് എന്തുചെയ്യണമെന്ന കാര്യം ആലോചിക്കും. അമേരിക്കയുടെ ഉദാരത ശരിയായ രീതിയിലാണോ ഉപയോഗിക്കപ്പെട്ടതെന്ന് പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു.

Content Highlights: Need to review WHO's role in mismanaging Covid-19 spread: Trump halts funding


Tags

Post a Comment

0 Comments

Top Post Ad

Below Post Ad