ലോക്ക് ഡൗൺ ; മെയ്‌ 3 വരെ കെഎസ്ഇബി ക്യാഷ് കൗണ്ടർ പ്രവർത്തിക്കില്ല

തിരുവനന്തപുരം: രാജ്യ വ്യാപകമായി ലോക്ക് ഡൗൺ മെയ് മൂന്നാം തീയതി വരെ നീട്ടിയ സാഹചര്യത്തിൽ ക്യാഷ് കൗണ്ടർ പ്രവർത്തിക്കില്ലെന്ന് കെഎസ്ഇബി. മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയതിനാൽ ഈ കാലയളവിൽ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ലെന്ന് കെഎസ്ഇബി അറിയിച്ചു. സർക്കാർ തീരുമാന പ്രകാരം ഏപ്രിൽ 19 വരെ പിഴ കൂടാതെ വൈദ്യുത ബിൽ അടക്കുവാൻ സാവകാശം ഉണ്ടായിരുന്നു, ഇത് മെയ്‌ മൂന്നാം തീയതി വരെ പിഴയോ പലിശയോ കൂടാതെ വൈദ്യുത ബിൽ തുക അടക്കാവുന്നതാണ്.ഈ സമയത്ത് വൈദ്യുത ബില്ലടക്കുന്നതിനു താല്പര്യമുള്ളവർക്ക് കെഎസ്ഇബിയുടെ വിവിധ ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ചില ബാങ്കുകൾ ഏർപ്പെടുത്തിയിരുന്ന സർവീസ് ചാർജ് മൂന്നു മാസത്തേക്ക് കെഎസ്ഇബി വഹിക്കും. തിരക്കൊഴിവാക്കാനായി ഇപ്പോൾത്തന്നെ വൈദ്യുതി ചാർജ് ഓൺലൈൻ ആയി അടക്കാനുള്ള സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചറിയാൻ 1912 എന്ന കാൾ സെന്റർ നമ്പറിൽ വിളിക്കാവുന്നതാണ്.

ലോക്ക് ഡൗൺ കാലയളവിൽ ഡിസ്കണക്ഷൻ ഉണ്ടാകില്ല. ഹോട് സ്പോട് പ്രദേശങ്ങൾ ഒഴിവാക്കി ലോ ടെൻഷൻ ഉപഭോക്താക്കളുടെ മീറ്റർ റീഡിങ്‌ 20.04.2020 മുതൽ എടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്. മഴക്കാലത്തിനു മുന്നോടിയായിട്ടുള്ള അറ്റകുറ്റ പണികൾ ഏപ്രിൽ 20ന് ആരംഭിക്കും. പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഓൺലൈനായി നൽകാവുന്നതാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad