ലോക്ക്ഡൗണ്‍ ലംഘനം: കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്തത് 2,996 കേസുകള്‍

കോഴിക്കോട്: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഇതുവരെ രജിസ്റ്റർ ചെയ്തത് 2,996 കേസുകൾ. 303 പേർ അറസ്റ്റിലായി. 2,817 വാഹനങ്ങൾ പിടിച്ചെടുത്തു. നിരീക്ഷണം ലംഘിച്ചതിന് 24 കേസുകളും സോഷ്യൽ മീഡിയ വഴി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് 15 കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോഴിക്കോട് സിറ്റി പരിധിയിൽ ലോക്ക്ഡൗൺ നിയമലംഘനവുമായി ബന്ധപ്പെട്ട് ആകെ 2375 കേസുകൾ രജിസ്റ്റർ ചെയ്യുകയും 30 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി (സിറ്റി) എ.വി. ജോർജ് അറിയിച്ചു. വീട്/ആശുപത്രി നിരീക്ഷണം ലംഘിച്ചതിന് 14 കേസുകളും സോഷ്യൽ മീഡിയ വഴി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് 3 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ആകെ 2316 വാഹനങ്ങളും പിടിച്ചെടുത്തതായും എ.വി ജോർജ് അറിയിച്ചു. ഇവയിൽ 2271 ടൂവീലറുകളും 25 കാറുകളും 18 ഓട്ടോറിക്ഷകളും ഒരു എയ്സും ഒരു ആംബുലൻസുമാണ്.

കോഴിക്കോട് റൂറലിൽ ഇതുവരെ 1104 പേർക്കെതിരെ 621 കേസുകൾ രജിസ്റ്റർ ചെയ്തതായി റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. ഇതിൽ 273 പേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവർക്ക് നോട്ടീസ് നൽകുകയും ചെയ്തു. ആകെ 501 വാഹനങ്ങളാണ് പിടിച്ചെടുത്തത്.

ആളുകൾ കൂട്ടംകൂടി നിൽക്കുന്നതുമായി ബന്ധപ്പെട്ട് 319 കേസുകളും വീടുകളിലെ നിരീക്ഷണം ലംഘിച്ചതിന് പത്തു കേസുകളുമാണ് എടുത്തത്. സോഷ്യൽ മീഡിയ വഴി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് 12ഉം പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം 280 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ലോക്ക്ഡൗൺ കാലയളവിൽ 21 പ്രതികൾ ഉൾപ്പെട്ട 38 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 995 ലിറ്റർ വാഷ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് റൂറൽ പോലീസ് മേധാവി അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad