കൊറോണ: 24 മണിക്കൂറിനിടെ സൗദിയില്‍ അഞ്ച് പേര്‍ മരിച്ചു; 382 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

റിയാദ്: 24 മണിക്കൂറിനിടെ സൗദിയിൽ കൊറോണ വൈറസ് ബാധിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് സ്വദേശികളും മൂന്നു വിദേശികളും ഉൾപ്പെടുന്നു. ഇതോടെ സൗദിയിൽ കൊറോണ കാരണം മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നു.

382 പേർക്ക് കൂടി രാജ്യത്ത് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 4033 ആയി.

മക്ക: 131, മദീന: 95, റിയാദ്: 76, ജിദ്ദ: 50, ദമ്മാം: 15, യാമ്പു: 5, മറ്റ് രണ്ട് സ്ഥലങ്ങളിൽ മൂന്ന് വീതവും മൂന്ന് സ്ഥലങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

338 പേരാണ് പുതുതായി രോഗമുക്തിനേടിയിട്ടുള്ളത്. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. അവശേഷിക്കുന്ന 3261 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരിൽ 67 പേരുടെ നില ഗുരുതരമാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad