ലോക്ക് ഡൗണ്‍ ലംഘിച്ച് കുടുംബവുമൊത്ത് യാത്ര; കണ്ണൂര്‍ ഡിഎഫ്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച യാത്ര ചെയ്ത കണ്ണൂര്‍ ഡിഎഫ്ഒയെ സസ്‌പെന്റ് ചെയ്തു. ഡിഎഫ്ഒ ശ്രീനിവാസനെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ വനംമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനിവാസനെതിരെ നടപടി സ്വീകരിച്ചത്.
ലോക്ക് ഡൗണ്‍ ലംഘിച്ച് സ്വദേശമായ തെലങ്കാനയിലേക്കാണ് ഡിഎഫ്ഒ യാത്രചെയ്തത്. കുടുംബവും ഡിഎഫ്ഒയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. വയനാട് അതിര്‍ത്തി വഴിയായിരുന്നു കേരളം വിട്ടത്. സംഭവം പുറത്തറിഞ്ഞതോടെ ഏറെ വിവാദം ആയിരുന്നു. ഇതേ തുടര്‍ന്നാണ് ഡിഎഫ്ഒയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad