മോദിസര്‍ക്കാര്‍ സമയബന്ധിതവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കുന്നു: അഭിനന്ദനവുമായി ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സമയബന്ധിതവും കര്‍ശനവുമായ നടപടി സ്വീകരിച്ചതായി ലോകാരോഗ്യസംഘടന. വൈറസ് വ്യാപനത്തിനെ നേരിടാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെ അഭിനന്ദിച്ചാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.



ഫലത്തെ കുറിച്ച് ഇപ്പോള്‍ പറയാറായിട്ടില്ല. എന്നാല്‍, ആറുമാസത്തെ ലോക്ക്ഡൗണ്‍ വഴി ഫലപ്രദമായ സാമൂഹിക അകലം പാലിക്കല്‍, രോഗബാധ കണ്ടെത്തല്‍, ഐസൊലേഷന്‍, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ തുടങ്ങിയവ സാധ്യമായാല്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ സൗത്ത്ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.




വലിയരീതിയിലുള്ള വെല്ലുവിളികളുണ്ടായിട്ടും ഈ മഹാമാരിക്കെതിരെ പോരാടുന്നതില്‍ ഇന്ത്യ അചഞ്ചലമായ സമര്‍പ്പണമാണ് കാണിച്ചത്. ഈ പരീക്ഷണകാലഘട്ടത്തില്‍, അധികൃതര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള അതേ ഉത്തരവാദിത്വം സമൂഹത്തിനുമുണ്ട്. വൈറസ് വ്യാപന പ്രതിരോധത്തിന് അവനവന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ പരമാവധി ഉണ്ടാകണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു.




ഇന്ന് രാവിലെയാണ് ലോക്ഡൗണ്‍ നീട്ടുന്നതായ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. മേയ് മൂന്നുവരെയാണ് രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ നീട്ടിയത്.





Tags

Post a Comment

0 Comments

Top Post Ad

Below Post Ad