സൂര്യയുടെ 'സുരരായ് പോട്ര് ' മേക്കിങ് വീഡിയോ : വിവിധ ഗെറ്റപ്പിൽ സൂര്യതമിഴ് താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് 'സുരരായ് പോട്ര്'. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യയുടെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ 2D എന്റർടൈൻമെൻസും സിക്കിയ എന്റർടൈൻമെന്റ്സും ആണ്. ചിത്രം എയർ ഡെക്കാൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ യഥാർത്ഥ ജീവിതമാണ് പറയുന്നത്. ചിത്രത്തിൽ മലയാളതാരങ്ങളായ അപർണബാലമുരളി, ഉർവശി തുടങ്ങിയവർ അഭിനയിക്കുന്നു. വിവിധ പ്രായത്തിലും ഗെറ്റ്അപ്പിലും മാണ് സൂര്യ വരുന്നത്. ആരാധകർ കാത്തിരിക്കുന്ന പടം ആഗസ്ത് റിലീസ് ചെയ്യും എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം സൺ ടി വിയിൽ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ബ്രോകാസ്റ്റ് ചെയ്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad