'ഓഫീസില്‍ വരാന്‍ പറ്റില്ലെങ്കിൽ ചുമതല ഒഴിയുക'- ജീവനക്കാരോട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കോവിഡ്-19 ഭയത്തിൽ ഓഫീസുകളിൽ വരാൻ ആഗ്രഹിക്കാത്തവർ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ച് ചുമതലകളിൽ നിന്ന് ഒഴിവാകണമെന്ന് വിവിധ മന്ത്രാലയങ്ങൾ കേന്ദ്ര സർക്കാർ ജീവനക്കാരോട് ആവശ്യപ്പെട്ടു. അപൂർവമായിട്ടാണ് മന്ത്രാലയങ്ങളുടെ ഇത്തരത്തിലുള്ള ഒരു സന്ദേശം.

വിവിധ ഓഫീസുകളിൽ ഹാജർനില കുറവായതിനെ തുടർന്നാണ് നടപടി. അതത് ഓഫീസുകളിൽ ജോലി പുനരാരംഭിക്കാനും ഡ്യൂട്ടി റിപ്പോർട്ട് ചെയ്യാനും ഉഗ്യോഗസ്ഥരോട് സർക്കാർ ആവശ്യപ്പെട്ടു.

ചുമതലകളിൽ ഒഴിവാക്കിത്തരണമെന്ന് നിരവധി പേർ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ ആളുകളും വീടുകളിൽ നിന്ന് ജോലി ചെയ്യാമെന്ന ഓപ്ഷനാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

അതേ സമയം ചുമതലകളിൽ നിന്ന് ഒഴിവാക്കി തരാൻ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്ക് മറ്റൊരു പോസ്റ്റിങിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad