കൊറോണ ബാധിച്ച് സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ 8 മരണം, 435 പേര്‍ക്ക്കൂടി രോഗം

റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് 19 രോഗം ബാധിച്ച് എട്ടു പേർ മരിച്ചു. 435 പേരിൽ കൂടി പുതുതായി രോഗം കണ്ടെത്തിയതായും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദ് അൽ ആലി അറിയിച്ചു.സൗദിയിൽ കൊറോണ ബാധിച്ച മൊത്തം രോഗികളുടെ എണ്ണം ഇതോടെ 5369 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 4407 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. 62 പേരുടെ നില ഗുരുതരമാണ്. 73 പേരാണ് ഇതുവരെ മരിച്ചത്. രോഗമുക്തി നേടിയതായി ഇന്ന് റിപ്പോർട്ട് ചെയ്തത് 84 പേരാണ്. ഇതോടെ മൊത്തം രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയവർ 889 പേരായി.

റിയാദ്-114, മക്ക-111, ദമ്മാം-69, മദീന-50, ഹുഫൂഫ്-16, ബുറൈദ-10, ദഹ്റാൻ-7, തബൂക്ക്-4, ഹായിൽ-1, അൽഖർജ്-1, അൽബാഹ-1, അൽഖോബാർ-1, സാംത-1, ബിശ-1, അബഹ-1, തായിഫ്-1 എന്നിവിടങ്ങളിലാണ് ഇന്ന് സൗദിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad