പത്തു ദിവസമായി കൊറോണ കേസുകളില്ല ; ഗോവ ഉടൻ കൊറോണ രഹിത സംസ്ഥാനമാകും

പനജി : പത്തു ദിവസമായി ഒരു കൊറോണ കേസു പോലും റിപ്പോർട്ട് ചെയ്യാതെ ഗോവ. കഴിഞ്ഞ ഏപ്രിൽ 4 നു ശേഷം ഗോവയിൽ ഒരു കൊറോണ പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. താമസിയാതെ ഗോവ കൊറോണ രഹിത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.


ഇതുവരെ ഏഴു കേസുകളായിരുന്നു ഗോവയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ ഏഴു കേസുകളും വടക്കൻ ഗോവയിൽ നിന്നായിരുന്നു. ഇതിൽ 5 പേർ രോഗവിമുക്തി നേടി.രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.



നിലവിൽ ഗോവയുടെ അതിർത്തിയിൽ ശക്തമായ നിയന്ത്രണങ്ങളുണ്ട്. അവശ്യ സർവീസുകളും അത്യാവശ്യ വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. എല്ലാ ഡ്രൈവർമാരും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനു മുൻപ് അണുനാശന സംവിധാനത്തിലൂടെ കടന്നു പോകണം. ഏപ്രിൽ 20 നു ശേഷം സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിക്കുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad