ദേശീയ ലോക്ക് ഡൗണ്‍; പുതുക്കിയ മാര്‍ഗ്ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

ഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ അമിത ഇളവ് നല്‍കരുതെന്ന് കേന്ദ്രം വ്യക്തമാക്കി.  കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇളവ് നല്‍കും. പൊതുഗതാഗതത്തിന് ഇളവില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞ് തന്നെ കിടക്കും. ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.വ്യോമ, ട്രെയിന്‍ ഗതാഗതം ആരംഭിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും കേന്ദ്രം അറിയിച്ചു. സ്വകാര്യസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞ് തന്നെ കിടക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഒരു രാഷ്ട്രീയ യോഗവും പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതൽ  ആളുകള്‍ പാടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. മെയ് മൂന്ന് വരെയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഇതെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad