തൃശൂർ പൂരം; അന്തിമ തീരുമാനം ഇന്ന്

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന്.  തൃശൂരിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽനടക്കുന്ന  യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാക്കും.  പൂരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ്തിരുവമ്പാടി ക്ഷേത്രം ദേവസ്വം പ്രതിനിധികളും ഘടകക്ഷേത്രങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.


കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതോടെ പൂരംഅനിശ്ചിതത്തിലായിരുന്നു.  നിലവിലെ സാഹചര്യം കണക്കിലെടുത്ത് സാമൂഹിക പ്രതിബദ്ധതയോടെ ഉചിതമായതീരുമാനം എടുക്കുമെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് ഇത്തവണ തൃശൂർ പൂരംനടക്കേണ്ടിയിരുന്നത്.  ഈ മാസം ആദ്യം ആരംഭിക്കേണ്ടിയിരുന്ന പൂരം എക്സിബിഷനും ഉപേക്ഷിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad