മെയ് 30 വരെയുള്ള പരീക്ഷകള്‍ പിഎസ്‌സി മാറ്റിവെച്ചു

തിരുവനന്തപുരം: ദേശീയ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ പശ്ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. മെയ് 30 വരെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍, ഓണ്‍ലൈന്‍,ഡിക്ടേഷന്‍, എഴുത്തുപരീക്ഷകളാണ് മാറ്റിവെച്ചത്.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാ തിയ്യതിക്കൊപ്പം അറിയിക്കുമെന്നും ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ പിഎസ്‌സി അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. നിലവില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഏപ്രില്‍ 20 വരെ തുടരുമെന്ന് പ്രധാനമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. അതിന് ശേഷം ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഹോട്ട്സ്പോട്ടുകള്‍ കൂടുതല്‍ ഉണ്ടാകാത്ത സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ ഉളവുകള്‍ അനുവദിക്കാനാണ് അനുമതി നല്‍കുക. ഇളവുകള്‍ നിബന്ധനകള്‍ക്ക് വിധേയമാകുമെന്നും സ്ഥിതിഗതികളില്‍ മാറ്റമുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.Tags

Post a Comment

0 Comments

Top Post Ad

Below Post Ad