രാജ്യ സേവനം മുഖ്യം; നീതി ആയോഗ് വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവര്‍ സ്വമേധയാ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീതി ആയോഗ് വൈസ് ചെയര്‍മാനും അംഗങ്ങളും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാനും ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ചു. തങ്ങളുടെ ശമ്പളം ഒരു വര്‍ഷത്തേക്ക് 30 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഇവർ സ്വമേധയാ തീരുമാനിച്ചിരിക്കുന്നത്. ഈ പണം പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യും.


നേരത്തെ, രാജ്യത്തെ വൈറസ് വ്യാപനം കണക്കിലെടുത്ത് മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ശമ്പളം ഒരു വർഷത്തേക്ക് 30 ശതമാനം വെട്ടിച്ചുരുക്കാനാണ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

ഇതിനു പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവർണർമാരും തങ്ങളുടെ ശമ്പളം 30 ശതമാനമാക്കി വെട്ടിച്ചുരുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എംപിമാരുടെ പ്രാദേശിക വികസന പദ്ധതി രണ്ട് വർഷത്തേക്ക് റദ്ദാക്കാനും പ്രധാനമന്ത്രി അദ്ധ്യക്ഷനായ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. 2020-21, 2021-22 വർഷത്തേക്ക് 7,900 കോടി രൂപയാണ് നീക്കി വെച്ചിരുന്നത്.


Post a Comment

0 Comments

Top Post Ad

Below Post Ad