54 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ. രാജ്യത്ത് 2,231 പേർ ഇതിനോടകം രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 27 പേർ മരിച്ചു. ഇതോടെ കോവിഡ്-19 മൂലം തരാജ്യത്ത് മരിച്ചവരുടെ എണ്ണം 507 ആയതായും അദ്ദേഹം പറഞ്ഞു.
ഗുരുതരാവസ്ഥയിലായതോ അതീവ ഗുരുതരാവസ്ഥയിലായതോ ആയ രോഗികളെ പരിചരിക്കാൻ രാജ്യത്ത് 755 കോവിഡ് ആശുപത്രികളും 1,389 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 3,86,791 ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്ന് ഐ.സി.എം.ആർ. വക്താവ് ഡോ. രമൺ ആർ ഗംഗാഖേദ്കർ പറഞ്ഞു. 37,173 ടെസ്റ്റുകൾ നടത്തിയത് ശനിയാഴ്ചയാണ്. ഇതിൽ 29,287 ടെസ്റ്റുകൾ ഐ.സി.എം.ആർ. ലാബുകളിലും 7,886 ടെസ്റ്റുകൾ സ്വകാര്യമേഖലകളിലെ ലാബുകളിലുമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad