ജീവനക്കാരുടെ പെൻഷൻ പിടിക്കില്ല, വാർത്തകൾ വ്യാജം; നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊറോണയുടെയും തുടര്‍ന്നുള്ള സാമ്പത്തിക സാഹചര്യത്തിന്റെയും പശ്ചാത്തലത്തില്‍ ജീവനക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കില്ലെന്ന് കേന്ദ്രസർക്കാർ. പെൻഷൻ കുറയ്ക്കുന്നതിനെ കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നതായി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് പെന്‍ഷന്‍കാരില്‍ ആശങ്ക വർധിപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്രം തന്നെ തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്.

പെന്‍ഷന്‍ കുറവു വരുത്തുന്നതു സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും നിലവിലില്ലെന്ന് കേന്ദ്ര പഴ്‌സണല്‍ പൊതു പരാതി പരിഹാര പെന്‍ഷന്‍ മന്ത്രാലയം അറിയിച്ചു. പെന്‍ഷന്‍കാരുടെ ക്ഷേമത്തിനും സൗഖ്യത്തിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ പിടിക്കില്ലെന്നു ധനമന്ത്രി നിർമ്മല സീതാരാമനും അറിയിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ പെൻഷനിൽ 20% പിടിക്കുമെന്നത് വ്യാജ വാർത്തയാണെന്നും കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അതേപടി തുടരുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad