കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് രാജ്യം

ശ്രീനഗര്‍: കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരവര്‍പ്പിച്ച് രാജ്യം. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാര്‍ക്ക് മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പുഷ്പാര്‍ച്ചന നടത്തി. ബിഹാര്‍ സ്വദേശിയായ രാജീവ് ശര്‍മ്മ, മഹാരാഷ്ട്ര സ്വദേശിയായ സി ബി ഭഗ്രേ, ഗുജറാത്ത് സ്വദേശിയായ സത്യപാല്‍ സിംഗ് എന്നിവരാണ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. കൊറോണ പ്രതിരോധത്തിനായി രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രാജ്യത്തിനായി വിശ്രമമില്ലാതെ സേവനം അനുഷ്ഠിക്കുന്നവരാണ് ജവാന്മാര്‍. വേനലെന്നോ ശൈത്യമെന്നോ വ്യത്യാസമില്ലാതെ അതിര്‍ത്തി കാക്കുന്നവരാണ് ഇവര്‍. രാജ്യത്തിനായി ജീവത്യാഗം ചെയ്ത ഇവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് രാജ്യം.
ബരാമുള്ള ജില്ലയിലെ സോപ്പൂര്‍ മേഖലയിലാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഹാബ് ബാബ് ക്രോസിംഗിന് സമീപമുള്ള നൂര്‍ബാഗിലാണ് സിആര്‍പിഎഫ്, പൊലീസ് സംയുക്ത സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. സോപ്പൂര്‍ ടൗണില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെയായിരുന്നു ആക്രമണം.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെങ്കിലും കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ പതിവാകുകയാണ്. രാജ്യം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുന്ന സമയത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനാണ് ഭീകരരുടെ ശ്രമം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad