ദുരിതകാലത്ത് പതിനായിരങ്ങൾക്ക് ഇന്ധനമായി കേന്ദ്രസർക്കാരിന്റെ കരുതൽ; കോഴിക്കോട് ജില്ലയിൽ മാത്രം 35,000 കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഉജ്വൽ യോജനയുടെ ആനുകൂല്യം

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്തു റെഡ് സോണായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലക്ക് ആശ്വാസമേകി പ്രധാനമന്ത്രി ഉജ്വൽ യോജന. കോഴിക്കോട് ജില്ലയിൽ പദ്ധതി പ്രകാരം പാചക വാതക കണക്ഷൻ ലഭിച്ച ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ സിലിണ്ടറിനുള്ള തുക ബാങ്ക് അക്കൗണ്ടിൽ എത്തിത്തുടങ്ങി.
കോഴിക്കോട് ജില്ലയിൽ മാത്രം 35,000 കുടുംബങ്ങൾക്ക് പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം. ഏപ്രിൽ മുതൽ ജൂൺ വരെ മൂന്ന് മാസത്തേക്കുള്ള പണമാണ് മുൻകൂറായി അക്കൗണ്ടുകളിലെത്തുക. ഏപ്രിൽ മാസത്തെ തുകയാണ് ഇതിനകം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിതുടങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ മൂന്ന് പ്രമുഖ എണ്ണ കമ്പനികൾക്ക് കോഴിക്കോട് ജില്ലയിൽ മൊത്തം 7.49 ലക്ഷം പാചക വാതക കണക്ഷൻ ഗുണഭോക്താക്കളാണുള്ളത്. ഇതിൽ പ്രത്യേക ആനുകൂല്യം ലഭിക്കേണ്ടവരെ കണ്ടെത്തിയാണ് ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് അക്കൗണ്ട് നമ്പർ മാറ്റുന്നതിന് ഏജൻസികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
4500 കോടിയോളം രൂപ ഈ മാസം ഉജ്വൽ പദ്ധതി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് മൊത്തം 3 കോടിയോളം പദ്ധതി ഗുണഭോക്താക്കളാണുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad