ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ച 186 പേരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍; ആശങ്കയുണ്ടാക്കുന്ന സാഹചര്യമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കൊറോണ കേസുകളും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ ആയിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രോഗബാധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും കെജരിവാള്‍ വ്യക്തമാക്കി.
ഡല്‍ഹിയിൽ വളരെ വേഗത്തിലാണ് വൈറസ് വ്യാപിക്കുന്നതെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഒരു ഹോട്ട്‌സ്‌പോട്ടുകളിലും ഏപ്രില്‍ 27 വരെ ഒരു തരത്തിലുള്ള ഇളവുകളും
അനുവദിക്കില്ലെന്ന് കെജരിവാള്‍ വ്യക്തമാക്കി. വൈറസിനെ പ്രതിരോധിക്കാന്‍ കര്‍ശനമായ ലോക്ക് ഡൗണ്‍ ആവശ്യമാണെന്നും കെജരിവാള്‍ പറഞ്ഞു. സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ 27 ന് യോഗം ചേരുമെന്നും അതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1,707 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 42 പേര്‍ കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു. 72 പേര്‍ക്ക് രോഗം ഭേദമായതായും റിപ്പോര്‍ട്ട് ഉണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad