കൊറോണ; ഗുജറാത്തില്‍ 228 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു

അഹമ്മദാബാദ് : ഗുജറാത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 228 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു്. ഇതോടെ ഗുജറാത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 1,602 ആയി.
ഇന്ന് രോഗംസ്ഥിരീകരിച്ച 228 പേരില്‍ 140 പേര്‍ അഹമ്മദാബാദ് സ്വദേശികളാണ്.
ഇതോടെ അഹമ്മദാബാദില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ജില്ലയില്‍ 1002 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് സൂറത്തില്‍ 67 പുതിയ കേസുകള്‍ റിപ്പോട്ട് ചെയ്തു. വഡോദര എട്ട്, രാജ്‌കോട്ട് അഞ്ച്, ബാനാസകന്ത രണ്ട്, ഭാവ്‌നഗര്‍ രണ്ട് എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ കണക്കുകള്‍.
ഗുജറാത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ നാല് പേരും, സൂറത്തില്‍ ഒരാളുമാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണം 58 ആയി.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 16,000 കടന്നിട്ടുണ്ട്. 507 മരണങ്ങളും രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad