ഓസ്ട്രേലിയയിലെ മെൽബണിൽ പിണറായിക്ക് ആദരമർപ്പിച്ച് ബോർഡ് ; തള്ളിത്തള്ളി അറബിക്കടലിൽ കൊണ്ടിടല്ലേ ! സത്യം വ്യക്തമാക്കി സോഷ്യൽ മീഡിയ

കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ മികച്ച പ്രവർത്തനമാണ് കാഴ്ച്ച വയ്ക്കുന്നതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കേരളം മാത്രമല്ല  ഹരിയാനയും ഉത്തർപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങൾ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച്ച വയ്ക്കുന്നത്. പക്ഷേ കേരളത്തെ എപ്പോഴും ഇന്ത്യയിൽ നിന്ന് അടർത്തിമാറ്റി സംസാരിക്കാൻ വളരെ താത്പര്യമാണ് സിപിഎമ്മിന്റെ സൈബർ അണികൾക്ക്.
ഇടതു പക്ഷം ഇടയ്ക്കിടയ്ക്ക് ഭരിക്കുന്നതു കൊണ്ടാണ് കേരളം ഈ അവസ്ഥയിൽ എത്തിയതെന്ന് വിദേശ മാദ്ധ്യമങ്ങളിൽ വരെ കാശു കൊടുത്ത് എഴുതിക്കലാണ് സിപിഎമ്മിന്റെ പണിയെന്ന് ആരോപണങ്ങളുണ്ട്. ഇങ്ങനെ ഇടയ്ക്കിടക്ക് ഭരിച്ചാൽ കേരളത്തെ ഇത്രയും സംവിധാനങ്ങളുള്ള സംസ്ഥാനമാക്കാമെങ്കിൽ തുടർച്ചയായി മുപ്പത് വർഷം ഭരിച്ചിട്ട് ബംഗാൾ എന്താണ് കേരളത്തെക്കാൾ മുകളിലാകാഞ്ഞത് എന്ന ചോദ്യത്തിന് പക്ഷേ സിപിഎമ്മുകാർക്ക് ഉത്തരമില്ല താനും. രാജ ഭരണ കാലത്തു തന്നെ കേരളം ആരോഗ്യ സംവിധാനങ്ങളിൽ മുൻപിലാണെന്ന കാര്യവും അവർ മിണ്ടാൻ പോകുന്നില്ല.
കേരളം ഭരിക്കുന്ന സിപിഎം സർക്കാരിന് അനുകൂലമായി സോഷ്യൽ മീഡിയയിലും മറ്റും ട്രെൻഡ് ചെയ്യിക്കാൻ വിദേശ കമ്പനിക്ക് ഡേറ്റ നൽകി തുടങ്ങിയ ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയൊരു പ്രചാരണവുമായി പാർട്ടി പത്രമായ ദേശാഭിമാനി രംഗത്തെത്തിയത്. കോവിഡിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ച് ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിൽ സ്ഥാപിച്ച ബോർഡിന്റെ ചിത്രമാണ് ഇന്നത്തെ ദേശാഭിമാനിയുടെ ഉൾപ്പേജിലുള്ളത്. അവിടുത്തെ പ്രധാന മൊബൈൽ ഫോൺ സേവന ദാതാക്കളായ ടെൽസ്ട്രയുടെ കെട്ടിടത്തിലാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്നും പത്രം പറയുന്നു. എന്തായാലും അതിന്റെ സ്ക്രീൻ ഷോട്ടുമായി സൈബർ അണികൾ പ്രചാരണ കോലാഹലം തന്നെ നടത്തി.
സിസിടിവിയും സോഷ്യൽ മീഡിയയും എന്നും സൈബർ കമ്യൂണിസ്റ്റുകാരുടെ ശത്രുക്കളാണെന്ന് പറയുന്നത് വെറുതെയല്ല. പ്രചാരണങ്ങളുടെ പൂച്ച് മണിക്കൂറുകൾക്കുള്ളിൽ പുറത്തായി. ഉദ്ദിഷ്ട കാര്യ ലബ്ധിക്ക് ഉപകാര സ്മരണ എന്ന തലക്കെട്ടോടെ പത്രങ്ങളിൽ പരസ്യം കൊടുക്കുന്നതു പോലെ ആർക്കും ഒരു മെസ്സേജയച്ചാൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യം മാത്രമാണിതെന്ന് സാമൂഹ്യമാദ്ധ്യമങ്ങൾ തെളിയിച്ചു. ടെൽസ്ട്ര തന്നെ ഇത് വ്യക്തമാക്കി നേരത്തെ ട്വിറ്ററിൽ പരസ്യവും ചെയ്തിട്ടുണ്ട്. പിണറായിക്ക് മാത്രമല്ല നമുക്ക് ഇഷ്ടമുള്ള ആർക്കും നന്ദി പറഞ്ഞ് മെസ്സേജ് അയച്ചാൽ അതവർ ബോർഡിൽ കാണിക്കും.
ടെൽസ്ട്ര വെബ്സൈറ്റിൽ തന്നെ ഇക്കാര്യം പറയുന്നുണ്ട്.
ഏതോ പാർട്ടി അനുഭാവി മെസ്സേജയച്ച് പിണറായിക്ക് നന്ദി പറയുന്ന ബോർഡിന്റെ ചിത്രവുമെടുത്ത് പുറത്തു വിട്ടതോടെ അത് ഓസ്ട്രേലിയയിൽ നന്ദി പറഞ്ഞെന്നായി ദേശാഭിമാനിക്ക്. അതിന്റെ ചിത്രവുമായി പറന്ന് നടന്ന സൈബർ അണികൾക്കാകട്ടെ വമ്പൻ അക്കിടിയും പറ്റി. അല്ലെങ്കിൽ തന്നെ ചൂടു പട്ടിയെപ്പറ്റി എഴുതിയ ദേശാഭിമാനി ആരെങ്കിലും വിശ്വസിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒപ്പം തങ്ങൾക്കിഷ്ടമുള്ളവരുടെ പേരിൽ നന്ദി അറിയിച്ചുള്ള ടെൽസ്ട്ര ബോർഡുകളുടെ ചിത്രങ്ങളും പറക്കുന്നുണ്ട്. എന്തായാലും വീണ്ടും വീണ്ടും നാണം കെടാൻ സൈബർ അണികളുടെ ജീവിതം ഇനിയും ബാക്കി .
Tags

Post a Comment

0 Comments

Top Post Ad

Below Post Ad