കേന്ദ്രറേഷൻ അട്ടിമറിക്കാൻ ശ്രമം, സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ് ഉടൻ പിൻവലിക്കണം;ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു

പ്രകാശ് ബാബു;
സംസ്ഥാന ഗവൺമെന്റ് ഇന്നലെ വരെ റേഷൻ നല്കിയത് കേവലം റേഷൻകാർഡ് നമ്പർ മാത്രം രേഖപ്പെടുത്തിയിട്ടാണെന്നിരിക്കെ റേഷൻ കടകളിലൂടെ പാവപ്പെട്ട കുടുംബങ്ങൾക്ക് കേന്ദ്ര ഗവ: നൽകുന്ന സൗജന്യ റേഷൻ ലഭിക്കുന്നതിന് ഇന്നലെ വരെ ഇല്ലാത്ത നിബന്ധനകൾ ഏർപ്പെടുത്തിയത് കേന്ദ്രറേഷൻ വിതരണം അട്ടിമറിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്..
സംസ്ഥാന ഗവ: ഇതു വരെ വിതരണം ചെയ്ത റേഷൻസാധനങ്ങൾ വിതരണം ചെയ്തത് Manual distribution സംവിധാനം വഴിയായിരുന്നു. എന്നാൽ നാളെ മുതൽ വിതരണം ചെയ്യുന്ന കേന്ദ്ര സൗജന്യ അരി വാങ്ങുന്നതിന്, ഗൃഹനാഥ Mobile കൊണ്ടുപോയി, കടക്കാരൻ OTP പരിശോധിച്ച് മാത്രമേ റേഷൻ നൽകൂ എന്ന നിബന്ധന വച്ചിരിക്കയാണ്.ഇത് പാവപ്പെട്ടവർക്ക് ബുദ്ധിമുട്ടുണ്ടാക്കും.
. Mobile ഉള്ളയാൾ ഒരു പക്ഷെ മറ്റെവിടെയെങ്കിലും ആയിരിക്കുകയോ വർഷങ്ങൾക്കു മുൻപ് രജിസ്റ്റർ ചെയ്ത നമ്പർ നിലവിലില്ലാതിരിക്കുകയോ ചെയ്യാമെന്നിരിക്കെ ഇത് അരി നിഷേധിക്കുന്നതിനുള്ള കാരണമായി റേഷൻ ഉടമ കണക്കാക്കുകയും കേന്ദ്രത്തിനെതിരെ പ്രചരണം നടത്താനുമാണ്... മൂന്ന് മാസമാണ് കേന്ദ്രം മഞ്ഞ, പിങ്ക് റേഷൻ കാർഡുകാർക്ക് സൗജന്യ റേഷൻ അരി 1 വ്യക്തിക്ക് 5 കിലോ എന്ന രീതിയിൽ നൽകുന്നത്. അടിയന്തിരമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഇറക്കിയ ഉത്തരവ് പിൻവലിച്ച് പാവങ്ങൾക്ക് അരി ലഭിക്കുന്നതിന് പഴയ മാന്വൽ രീതിതന്നെ തുടരണം.
ഇന്നലെ വരെ കൊടുത്ത മാന്വൽ രീതിയിൽ നിന്ന് പൊടുന്നനെ Mobile Application ലേക്ക് മാറ്റിയതിന് പിന്നിൽ കേന്ദ്രം നൽകുന്ന അരി വിതരണം അട്ടിമറിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അഴിമതി തടയാനാണ് ഇത് ചെയ്തതെങ്കിൽ കഴിഞ്ഞ ഒരു മാസക്കാലത്തെ അരി വിതരണത്തിൽ വ്യാപക ക്രമക്കേടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad