പൗരന്മാരെ സ്വീകരിക്കാതിരിക്കല്‍: യു.എ.ഇ. തൊഴില്‍ ധാരണാപത്രങ്ങള്‍ റദ്ദാക്കിയേക്കും

ദുബായ്: സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴിൽസംബന്ധിയായ ധാരണാപത്രങ്ങൾ യു.എ.ഇ. റദ്ദാക്കിയേക്കും. ഇത്തരം രാജ്യങ്ങളിൽനിന്ന് ഭാവിയിലുള്ള തൊഴിൽനിയമനങ്ങൾ നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള നടപടികളും യു.എ. ഇ. ആലോചിക്കുന്നു.


എന്തു നടപടികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് പഠിക്കും. സ്വന്തം പൗരന്മാരുടെ ആവശ്യത്തോട് അതത് രാജ്യങ്ങൾ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് യു.എ. ഇ.യുടെ ഈ നടപടിയെന്നും മന്ത്രാലയം വിശദമാക്കുന്നു.സ്വന്തം പൗരന്മാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. നാട്ടിലേക്കു പോകാൻ സന്നദ്ധരാകുന്ന പ്രവാസികൾക്ക് അവധി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും യു.എ.ഇ. പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലയിൽ അവധി നൽകുന്നത് സംബന്ധിച്ച് ചില നിയമങ്ങളും അവർ പാസാക്കി.ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങൾ ഇതിനകം തന്നെ യു.എ.ഇ.യിലെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയിക്കഴിഞ്ഞു. ഇന്ത്യക്കാർക്ക് പോകാനായി എമിറേറ്റ്സ്, ഫ്ളൈ ദുബായ് ഉൾപ്പെടെയുള്ള യു.എ.ഇ. വിമാനക്കമ്പനികൾ പ്രത്യേകം വിമാനസർവീസുകളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്ത്യ അനുമതി നൽകാത്തതിനാൽ പിന്നീട് അവ റദ്ദാക്കി.

Content Highlight: UAE offers to fly back stranded Indians, strict restrictions

Tags

Post a Comment

0 Comments

Top Post Ad

Below Post Ad