സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക്; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം പടർന്നതെന്നും ജാഗ്രത ശക്തമായി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഇന്ന് 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 167 പേർ ഇപ്പോൾ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 16,475 പേരുടെ സാമ്പിൾ പരിശോധനയിൽ 16,4O2 പേർക്ക് രോഗം ഇല്ലെന്ന് സ്ഥിരികരിച്ചു. 116 പേർക്ക് രോഗം പകർന്നത് സമ്പർക്കം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പരിശോധന നല്ല രീതിയിൽ നടക്കുന്നുണ്ട്. 20 മുതൽ ചില മേഖലകളിൽ ഇളവ് നൽകും. ഇക്കാര്യം നാളെ ചേരുന്ന ക്യാബിനറ്റ് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിവകാശിയിലെ തീപ്പെട്ടി വ്യവസായത്തിനുള്ള അസംസ്കൃത വസ്തുക്കൾ നൽകുന്ന കാര്യവും അക്ഷയ സെൻ്ററുകൾ തുറക്കന്ന കാര്യവും ആലോചിക്കും. അതേസമയം, കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ചത്ത കോഴികളെ കായലിലേക്ക് വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad