ഭീകരാക്രമണത്തിന് പുതിയ ഭീകര സംഘടനകള്‍ രൂപീകരിച്ച് പാകിസ്താന്‍; ലക്ഷ്യം ജമ്മു കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയെ പാകിസ്താന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം നടത്താന്‍ പുതിയ ഭീകര സംഘടനകള്‍ പാകിസ്താന്‍ രൂപികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.






ദി റെസിസ്റ്റന്റ് ഫ്രണ്ട്, തെഹരീക്ക് ഐ മിലാത് ഐ ഇസ്ലാമി എന്നീ ഭീകര സംഘടനകളാണ് പാകിസ്താന്‍ പുതുതായി രൂപീകരിച്ചിരിക്കുന്നത്. സുരക്ഷാ സേനകള്‍ക്ക് നേരായ ആക്രമണങ്ങള്‍ക്ക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയെ സഹായിക്കാനാണ് ഇവയുടെ രൂപീകരണം എന്നാണ് ലഭിക്കുന്ന വിവരം. പാകിസ്താന്റെ ചാര സംഘടനയായ ഐഎസ്‌ഐ യാണ് ഭീകര സംഘടനകളുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.




ഇതില്‍ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഇതിനോടകം തന്നെ കശ്മീര്‍ താഴ്‌വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഭീകരനായ നയീം ഫിര്‍ദോസ് ആണ് തെഹരീക്ക് ഐ മിലാത് ഐ ഇസ്ലാമിയുടെ കമാന്റര്‍. കശ്മീര്‍ താഴ് വരയിലെ മുഴുവന്‍ ഭീകര സംഘടനകളും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇയാളുടെ ശബ്ദ സന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ രണ്ട് ഭീകര സംഘടനകളും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സജ്ജീവമാണ്.





നേരത്തെ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് കമാന്‍ഡറായ അബു അനസ പ്രചരിപ്പിച്ച സന്ദേശം സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സജ്ജീവമാണെന്ന് വ്യക്തമായത്. ഇന്ത്യക്കെതിരെ ജിഹാദി ആക്രമണത്തിന് മുസ്ലീങ്ങള്‍ എല്ലാം ഒന്നിക്കണമെന്നായിരുന്നു ഇയാള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.




ഇരു ഭീകര സംഘടനകളും ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതായാണ് വിവരം. ഇതിനോടകം തന്നെ 350 ഓളം പേര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായുള്ള പരിശീലനം സംഘടന നല്‍കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള യുവാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad