ഇന്ത്യയിൽ ഇത് ആദ്യമായി, 'കേരളത്തിലെ എല്ലാ ജില്ലകളിലും ക്യാൻസർ സെന്ററുകൾ '


കേരളം: കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. ആരോഗ്യരംഗത്ത് അനുദിനം പുരോഗതി കൊണ്ടുവരികയാണ് കേരള സർക്കാർ. ഇപ്പോഴിതാ കേരളത്തിൽ എല്ലാ ജില്ലകളിലും ക്യാൻസർ സെന്ററുകൾ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

'കോവിഡ് 19 ൻ്റെ പശ്ചാത്തലത്തില്‍  സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്. ആർ സി സിയുമായി ചേർന്നാണ് ചികിത്സ.'
മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ചികിത്സ ലഭ്യമാകുന്ന ആശുപത്രികൾ

തിരുവനന്തപുരം ജനറല്‍ ആശുപത്രി,

കൊല്ലം ജില്ലാ ആശുപത്രി,

പുനലൂര്‍ താലൂക്കാശുപത്രി,

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി,

ആലപ്പുഴ ജനറല്‍ ആശുപത്രി,     
  
മാവേലിക്കര ജില്ലാ ആശുപത്രി,

കോട്ടയം പാല ജനറല്‍ ആശുപത്രി,

കോട്ടയം ജില്ലാ ആശുപത്രി,

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി,

എറണാകുളം ജനറല്‍ ആശുപത്രി,

മൂവാറ്റുപുഴ ജനറല്‍ ആശുപത്രി,

തൃശൂര്‍ ജനറല്‍ ആശുപത്രി,

പാലക്കാട് ജില്ലാ ആശുപത്രി,

ഒറ്റപ്പാലം താലൂക്കാശുപത്രി,         
       
ഇ.സി.ഡി.സി. കഞ്ചിക്കോട്,

മലപ്പുറം ജില്ലാ ആശുപത്രി തിരൂര്‍,

നിലമ്പൂര്‍ ജില്ലാ ആശുപത്രി,

കോഴിക്കോട് ബീച്ച് ആശുപത്രി,

വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി,

കണ്ണൂര്‍ ജില്ലാ ആശുപത്രി,

തലശേരി ജനറല്‍ ആശുപത്രി,

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി.

TAGS: Kerala Health, Cancer Centres in Kerala, Pinarayi Vijayan Govt, Covid 19

Post a Comment

0 Comments

Top Post Ad

Below Post Ad