സ്പ്രിംഗ്ലറിന് ലഭിച്ച ഡേറ്റയുടെ വില 200 കോടി, ഇടപാടില്‍ മുഖ്യമന്ത്രി മുഖ്യപ്രതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഡേറ്റാ വിവാദത്തിൽ സ്പ്രിംഗ്ലർ കമ്പനിയുമായുള്ള ഇടപാടിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നേമുക്കാൽ ലക്ഷം പേരുടെ ഡാറ്റ സ്പ്രിംഗ്ലർർ എന്ന അമേരിക്കൻ കമ്പനിക്ക് ലഭിച്ചതായി ചെന്നിത്തല ആരോപിച്ചു.കൊറോണ രോഗികളുടെ വിവരശേഖരം നടത്താൻ സർക്കാർ ചുമതലപ്പെടുത്തിയ അമേരിക്കൻ കമ്പനിയാണ് സ്പ്രിംഗ്ലർ. സംഭവം വിവാദമായതോടെ സർക്കാർ നടപടിയിൽ നിന്ന് പിൻമാറിയിരുന്നു.

ഇതുവരെ ശേഖരിച്ച ഡേറ്റയുടെ വില 200 കോടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ഡാറ്റ ലഭിച്ചാൽ ഇത് 700 കോടിയോളം വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. കമ്പനിയ്ക്കെതിരെ കേസ് കൊടുക്കണമെങ്കിൽ സർക്കാർ അമേരിക്കയിൽ പോകേണ്ട അവസ്ഥയാണ്. അമേരിക്കയിൽ കമ്പനിയ്ക്കെതിരെ ഡാറ്റ തട്ടിപ്പ് കേസ് നിലവിലുണ്ടെന്നും ചെന്നിത്തല.

ആശാവർക്കർമാരെ ഉപയോഗിച്ച് 41 ചോദ്യങ്ങളിലൂടെ വിവരങ്ങൾ വീടു വീടാന്തരം കയറി ശേഖരിച്ചു. ആ വിവരങ്ങൾ കമ്പനിക്ക് നൽകുകയാണ് സർക്കാർ ചെയ്തത്. വിഷയത്തിൽ മുഖ്യമന്ത്രി മുഖ്യപ്രതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സാധാരണ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും സർക്കാർ പാലിച്ചില്ല. അന്തർദേശീയ കരാർ ഒപ്പിടുന്നതിന് മുമ്പ് മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല. നിയമസാധുതയും പരിശോധിച്ചില്ല. കരാറുമായി ബന്ധപ്പെട്ട് ഒരു രേഖപോലുമില്ലെന്നും ചെന്നിത്തല.കരാർ സൗജന്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് കൊറോണ തീരുന്നത് വരെ മാത്രമാണെന്ന് മുഖ്യമന്ത്രി തന്നെ അംഗീകരിച്ചു
Content Highlight: Ramesh chennithala press meet

Tags

Post a Comment

0 Comments

Top Post Ad

Below Post Ad