വാഹന, ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കല്‍ കാലാവധിനീട്ടി

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനം മൂലം ലോക്ഡൗണ്‍ വീണ്ടും നീട്ടിയതിനാല്‍ വാഹന, ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി പുതുക്കല്‍ കാലാവധിയും നീട്ടി. മെയ് 25നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന ഇന്‍ഷൂറന്‍സ് പോളിസികള്‍ മെയ് 15നകം പുതുക്കിയാല്‍ മതിയെന്ന് ധനകാര്യമന്ത്രാലയം ഉത്തരവില്‍ പറയുന്നത്.







കൊറോണ കാലഘട്ടത്തില്‍ ഇന്‍ഷൂറന്‍സ്  പുതുക്കല്‍ സമയം കഴിഞ്ഞാലും പോളിസി നിലനില്‍ക്കും. മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സിനും ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കുമാണ് ഇത് ബാധകമാവുക. ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ക്ക് പൊതുവേ ഒരു മാസം അധിക സമയം ലഭിക്കാറുണ്ട്. ഈ സമയത്ത് ക്ലെയിം ആവശ്യമായി വന്നാല്‍ പരിഗണിക്കാറില്ലെന്നതാണ് പ്രത്യേകത. മെയ് 15നകം ഇന്‍ഷൂറന്‍സ് പോളിസി പുതുക്കിയാല്‍ കാലാവധി തീര്‍ന്ന അന്നുമുതല്‍ അതിന് പ്രാബല്യമുണ്ടാകും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad