കടുവ പതുങ്ങുന്നത് കുതിക്കാനാണ് ; അടുത്ത വർഷം ഇന്ത്യ വൻ സാമ്പത്തിക വളർച്ച നേടുമെന്ന് ഐ.എം. എഫ്

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവുവരുമെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച നേരിടുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 1.9 ശതമാനം വളര്‍ച്ച മാത്രമാകും ഈ സാമ്പത്തിക വര്‍ഷം രാജ്യത്ത് കൈവരിക്കാന്‍ കഴിയുക. എന്നാല്‍ അതെല്ലാം മറികടക്കാന്‍ ഇന്ത്യയ്ക്ക് അതിവേഗം സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്താമാക്കുന്നു.






അതേസമയം നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത സാമ്പത്തിക മാന്ദ്യമാവും ലോക രാജ്യങ്ങള്‍ നേരിടേണ്ടി വരുക എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം മൂന്നു ശതമാനമായി കുറയും . കൊറോണ വൈറസ് വ്യാപനം തുടര്‍ന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ കടുത്ത പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുമെന്നാണ് കണക്കാക്കുന്നത്.




രോഗവ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ആണ് സാമ്പത്തിക സ്ഥിതിയില്‍ ഇത്രയേറെ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമായത്. ലോക്ക് ഡൗണിലൂടെ പ്രവര്‍ത്തി ദിവസങ്ങളില്‍ എട്ട് ശതമാനം നഷ്ടമാണ് ഉണ്ടായെന്നും റിപ്പോര്‍ട്ടുലുണ്ട്.




ആഗോള സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് ഒരു കൃത്യമായ പ്രവചനം നിലവില്‍ സാധ്യമല്ല. സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളെ കൂടി ആശ്രയിച്ചായിരിക്കും ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച സാധ്യമാകുക.




വികസിത രാജ്യങ്ങളുടെ എല്ലാം തന്നെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 6.9 ശതമാനമായി കുറയും. അമേരിക്കയാകും ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം നേരിടുക. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച 5.9 ശതമാനമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനമായി ചുരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.




കഴിഞ്ഞ ദിവസമാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്ക് പുറത്തുവിട്ടത്. ശീതകാല, ശൈത്യകാല സമ്മേളനങ്ങള്‍ക്ക് ശേഷമാണ് ഐഎംഎഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന്  പിന്നാലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അടുത്ത സാമ്പത്തിക വര്‍ഷം 7.4 ശതമാനത്തിലധികമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പ്രതികരിച്ചു നിലവിലെ സാഹചര്യത്തില്‍ സാമ്പദ് വ്യവസ്ഥ ഉയരുമെന്ന ഐഎംഎഫിന്റെ റിപ്പോർട്ട് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad