ഓണാട്ടുകരക്ക് അഭിമാനം ; ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്ച സാംസ്കാരിക പൈതൃകപ്പട്ടികയിൽ

ന്യൂഡൽഹി : ഓണാട്ടുകരക്ക് അഭിമാനം. ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കുഭഭരണി കെട്ടുകാഴ്ച്ചയെ കേന്ദ്ര സർക്കാർ അന്യാദൃശ്യ സാംസ്ക്കാരിക്ക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. കേരളത്തിൽ നിന്നും കളരിപ്പയറ്റ്, തോൽപ്പാവക്കൂത്ത്, മുടിയേറ്റ്, കൂടിയാട്ടം എന്നിവയെയും കേന്ദ്ര സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ചെട്ടികുളങ്ങര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഇവിടുത്തെ ശ്രീപാർവതീദേവിയ്ക്കു മൂന്നുഭാവങ്ങളാണ്. പ്രഭാതത്തിൽ സരസ്വതീദേവിയായും മധ്യാഹ്നത്തിൽ മഹാലക്ഷ്മിയായും സായാഹ്നത്തിൽ ശ്രീ ദുർഗയായും ദേവി ഭക്തരെ അനുഗ്രഹിച്ചുകൊണ്ടു കുടികൊള്ളുന്നു.
കുംഭത്തിലെ ഭരണിനക്ഷത്ര നാളിലാണ് വിശ്വപ്രസിദ്ധമായ കെട്ടുകാഴ്ച നടക്കുന്നത്. ദേശത്തിലെ പതിമൂന്നു കരകളും ചേർന്നാണ് കെട്ടുകാഴ്ച നടത്തുന്നത്. വലിയ വലുപ്പമുള്ള കുതിരകൾ, ഭീമസേനൻ, ഹനുമാൻ എന്നിവരുടെ ദാരുശില്പങ്ങൾ എന്നിവയാണ് കെട്ടുകാഴ്ചയിൽ അണിനിരക്കുന്നത്. ഉത്സവദിവസം ഉച്ചയ്ക്കുശേഷം നടക്കുന്ന കെട്ടുകാഴ്ച ക്ഷേത്ര സമീപമുള്ള കാഴ്ചകണ്ടത്തിൽ അണിനിരക്കുന്നു. രാത്രിയിൽ ദേവി, പതിമൂന്നു കരകളിലെയും കെട്ടുകാഴ്ചകളെ സന്ദർശിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും.
ഏറെ പ്രത്യേകതകളുള്ളതും മറ്റെങ്ങുമില്ലാത്തതുമായ ഈ കാഴ്ചകൾ കാണാൻ അന്യദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തിച്ചേരാറുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad