പ്രൊഫഷണൽ ജീവിതത്തിൽ കൊറോണ മാറ്റം വരുത്തി; ലോകത്തിന് പുതിയ തൊഴിൽ സംസ്കാരം നൽകാൻ ഇന്ത്യക്ക് കഴിയും; പുതിയ ആശയങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ പുതിയ ആശയങ്ങൾ ജനങ്ങളുമായി പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ എല്ലാവരുടെയും പ്രൊഫഷണൽ ജീവിതത്തിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ലിങ്ക്ഡ് ഇനിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ യുവാക്കൾക്ക് മികച്ച ഒരു ഭാവിയിലേക്കുള്ള മാർഗം ലോകത്തിന് കാണിച്ചു കൊടുക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ വീടാണ് പുതിയ ഓഫീസ്. ഇന്റർനെറ്റാണ് പുതിയ മീറ്റിംഗ് റൂം. കുറച്ചു നാളത്തേക്ക് സഹപ്രവർത്തകരുമായുള്ള ഇടവേള ചരിത്രമാകുമെന്നും താനും ഇപ്പോൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണെന്നും മോദി പറഞ്ഞു. ഉദ്യോഗസ്ഥരുമായും ലോക നേതാക്കന്മാരുമായും ഇപ്പോൾ മീറ്റിംഗുകൾ നടത്തുന്നത് വീഡിയോ കോൺഫറൻസിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജന രാഷ്ട്രമായ ഇന്ത്യക്ക് ലോകത്തിന് തന്നെ പുതിയ ഒരു തൊഴിൽ സംസ്കാരം നൽകുന്നതിന് നേതൃത്വം നൽകാൻ കഴിയുമെന്ന് പറഞ്ഞ പ്രധാനമന്ത്രി പുതിയ ബിസിനസും തൊഴിൽ സംസ്കാരവും പുനർനിർവചിക്കുകയും ചെയ്തു. പൊരുത്തപ്പെടൽ, കാര്യക്ഷമത, ഉൾക്കൊള്ളിക്കൽ, അവസരം, സാർവത്രികത എന്നീ ആശയങ്ങളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്.
എളുപ്പത്തിൽ പൊരുത്തപ്പെടാവുന്ന ബിസിനസിനെ കുറിച്ച് ആലോചിക്കുക, ജീവിത ശൈലികളെ കുറിച്ച് ചിന്തിക്കുക, കാര്യക്ഷമമെന്ന് നാം വിലയിരുത്തുന്നവയെ പുനർചിന്തനം ചെയ്യുക, പാവപ്പെട്ടവരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ബിസിനിസ് വികസിപ്പിക്കുക, ഓരോ പ്രതിസന്ധി ഘട്ടവും മുന്നോട്ടു വെക്കുന്ന അവസരങ്ങളെ കുറിച്ച്‌ മനസിലാക്കുക, കൊറോണക്ക് മതവും ജാതിയും നിറവും ഭാഷയും വംശവും അതിര്‍ത്തിയുമില്ല. അതിനാൽ ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നൽകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad