കൊറോണ വൈറസ് വ്യാപനം തടയാന്‍ ജപ്പാനും ഇന്ത്യക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തെ ഇല്ലാതാക്കാന്‍ ഇന്ത്യക്കും ജപ്പാനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സാങ്കേതിക വിദ്യകളും പരിഹാരവും വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയും ജപ്പാനുമായുള്ള ബന്ധം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുക്കയായിരുന്നു പ്രധാനമന്ത്രി.
കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ജാപ്പാന്‍ പ്രധാനമന്ത്രിയും തന്റെ സുഹൃത്തുമായ ഷിന്‍സോ ആബെയുമായി ഫലപ്രദമായ ചര്‍ച്ച നടത്തി. നമ്മുടെ ജനങ്ങള്‍ക്കും, ഇന്തോ-പസഫിക് മേഖലയ്ക്കും, ലോകത്തിനുമായി കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളും പരിഹാരങ്ങളും വികസിപ്പിക്കാന്‍ ഇന്ത്യയും ജപ്പാനുമായുള്ള തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം സഹായിക്കും.- മോദി ട്വിറ്ററില്‍ കുറിച്ചു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക നേതാക്കളുമായി ചര്‍ച്ച നടത്തി നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനോടകം തന്നെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്, ഇസ്രായേല്‍ പ്രധാനമന്ത്രി, തുടങ്ങി നിരവധി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര ബന്ധം ഒന്നു കൂടി ഊട്ടി ഉറപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ രാജ്യത്ത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad