നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി യോഗീ സര്‍ക്കാര്‍

ലഖ്‌നൗ: കൊറോണ ബാധക്കിടെ ഉത്തര്‍പ്രദേശില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി യോഗി സര്‍ക്കാര്‍. 11 ലക്ഷത്തിലധികം വരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തിലെ 1000 രൂപ വീതം നല്‍കിയത്. സംസ്ഥാനത്തെ തൊഴിലാളികളെ നിലവിലെ സാഹചര്യത്തില്‍ കൂടുതലായി സഹായി ക്കേണ്ട അവസ്ഥയാണ്. അതിനാലാണ് ആദ്യ ഘട്ടമായിത്തന്നെ 1000 രൂപ വീതം ഉടന്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

നിലവില്‍ ഉത്തര്‍പ്രദേശിലെ 15 ജില്ലകള്‍ അതീവ ഗുരുതരമായ സ്ഥിതിയിലാണ്. കൊറോണ ബാധയുടെ കാര്യത്തില്‍ മറ്റ് ആറു ജില്ലകള്‍കൂടി ഉള്‍പ്പെടുത്തേണ്ട അവസ്ഥയിലാണെന്നും ഉത്തര്‍പ്രദേശ് ഭരണകൂടം അറിയിച്ചു. തബ് ലീഗ് സമ്മേളനം കഴിഞ്ഞെത്തിയവരുടെ തിരച്ചില്‍ പൂര്‍ണ്ണമായി വരികയാണ്. കണ്ടെത്തിയവരുടെ റൂട്ട് മാപ്പ് അനുസരിച്ചുള്ള മറ്റ് രോഗ ബാധിതരെ കണ്ടെത്തല്‍ പുരോഗമിക്കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. 410 ആളു കള്‍ക്കാണ് നിലവില്‍ കൊറോണ ബാധിച്ചത്. ഇതില്‍ 37 പേര്‍ രോഗവിമുക്തരായി മടങ്ങിയെന്നും ആരോഗ്യവകുപ്പറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad