കൊറോണ രോഗികളെ ഹെലികോപ്ടറിൽ എത്തിക്കുന്നതെങ്ങനെ ; പരിശീലനം പൂർത്തിയാക്കി നാവികസേന

കൊച്ചി: അടിയന്തിര സാഹചര്യത്തില്‍ കൊറോണ രോഗികളെ ഹെലികോപ്റ്ററുകളില്‍ എത്തിക്കുന്നതിനുള്ള പരിശീലനം ദക്ഷിണ നാവിക സേന പൂര്‍ത്തിയാക്കി. കേരളത്തില്‍ നിന്നും ശ്രദ്ധിക്കുന്ന ലക്ഷദ്വീപിലെ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് നാവിക സേനയുടെ പ്രത്യേക ഹെലികോപ്റ്ററുകളും പൈലറ്റുമാരും പരിശീലനം നടത്തിയത്.

ഹെലികോപ്റ്ററില്‍ രോഗികളെ കൊണ്ടുവരേണ്ടരീതിയും അകത്ത് കിടത്തി കൊണ്ടുവരാനുള്ള സൗകര്യവും കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം ആറു പേരെ കിടത്തികൊണ്ടുവരാനുള്ള സംവിധാനമാണ് ഒരു ഹെലികോപ്റ്ററിലുള്ളത്. ഒപ്പം ഓക്‌സിജന്‍ സിലിണ്ടറടക്കമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

രോഗികളെ കിടത്തുന്ന അറയും പൈലറ്റ് ഇരിക്കുന്ന സ്ഥലവും തമ്മില്‍ വേര്‍തിരിച്ചിട്ടുമുണ്ട്. പൈലറ്റുമാര്‍ക്ക് രോഗപ്രതിരോധത്തിനായുള്ള പ്രത്യേക വേഷവും നല്‍കിയാണ് പരിശീലനം നടത്തിയത്. രോഗിയെ ദ്വീപുകളില്‍ നിന്നും എങ്ങനെ സുരക്ഷിതമായി ഹെലികോ പ്റ്ററുകളില്‍ കയറ്റണം. തിരികെ കേരളത്തിലെത്തിയാല്‍ ആംബുലന്‍സുകളില്‍ കയറ്റാന്‍ നേരം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണ് എന്നിവയും പരിശീലിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad