മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മലയാള ഭാഷയില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കും ആഹ്ലാദ പൂര്‍ണമായ വിഷു ആശംസകള്‍.പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ.പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
മലയാളികള്‍ക്ക് ഇത് ആഘോഷങ്ങളില്ലാത്ത അതിജീവനത്തിന്റെ വിഷുവാണ്. കൊറോണക്കാലത്ത് ലോക്ക് ഡൗണിനിടെയാണ് ഇത്തവണത്തെ വിഷു. നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും ഒരു സംവത്സരത്തിലേക്കുള്ള നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്. കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍. നിറഞ്ഞു കത്തുന്ന നിലവിളക്ക് ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കള്‍.

കോടി മുണ്ടും, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും പിന്നെ കണിത്താലത്തില്‍ സമ്പന്നമായൊരു കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലായി കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും. കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ കൈനീട്ടം. കുടുംബത്തിലെ കാരണവര്‍ നല്‍കുന്ന കൈനീട്ടം സമ്പല്‍ സമൃദ്ധിയുടെ നല്ല നാളെകള്‍ക്കായുള്ള തുടക്കമാണ്. ഒരോ വിഷുവും മലയാളികള്‍ക്ക് കോടി മുണ്ട് പോലെ പുത്തനാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad