കോവിഡ്-19 ഇന്ത്യയ്ക്ക് വെല്ലുവിളിയും അവസരവുമാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കോവിഡ്-19 മഹാമാരി ഇന്ത്യയ്ക്ക് വെല്ലുവിളിയും അവസരവുമാണെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ അഭിപ്രായം പങ്കുവെച്ചത്.
കോവിഡ് മഹാമാരി വലിയ വെല്ലുവിളിയാണ്. എന്നാൽ ഇത് ഒരു അവസരം കൂടിയാണ്. പ്രതിസന്ധിക്ക് നൂതന പരിഹാരം കണ്ടെത്തുന്നതിനായി നമ്മുടെ ശസ്ത്രജ്ഞരേയും എഞ്ചിനീയർമാരേയും ഡാറ്റാവിദഗ്ധരേയും കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

കോവിഡിനെ നേരിടുന്നതിനുള്ള സർക്കാർ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശിച്ചും, നിർദേശങ്ങൾ മുന്നോട്ട് വെച്ചും രാഹുൽ നേരത്തേയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യം ഒറ്റെക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്ത രാഹുൽ കൂടുതൽ പരിശോധനകൾ നടത്തണമെന്നും ജനങ്ങളുടെ പ്രതിസന്ധിയെ നേരിടാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ലോക്ക് ഡൗൺ മൂലമുണ്ടാവുന്ന സാമ്പത്തിക തകർച്ചയെക്കുറിച്ചും രാഹുൽ ആശങ്കകൾ ഉന്നയിച്ചിരുന്നു.
Content Highlights: Coronavirus pandemic a challenge, but also an opportunity: Rahul Gandhi

Post a Comment

0 Comments

Top Post Ad

Below Post Ad