അമേരിക്കയുടെ ബഹിരാകാശനിലയ സഞ്ചാരികള്‍ ഭൂമിയെ തൊട്ടു; സ്വീകരിക്കാനെത്തിയവരുടെ വേഷം കണ്ട് സഞ്ചാരികൾ ഞെട്ടി

വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. കസാഖി സ്ഥാനിലെ ദേസ്‌കാസ്ഗാന്‍ പ്രദേശത്താണ് ബഹിരാകാശ വാഹനം ഇറങ്ങിയത്. വന്നിറങ്ങിയ സഞ്ചാരികളെ സ്വീകരിക്കാനെത്തിയവര്‍ മാസ്‌ക്കും ഗ്ലൗസുകളും ധരിച്ചത്തിയത് മൂവരിലും അത്ഭുതമാണുണ്ടാക്കിയത്. 205 ദിവസം മുൻപ് പോയപ്പോഴുള്ള അവസ്ഥയിലല്ല ഇപ്പോൾ ഭൂമിയെന്നതിൽ ദുഖമുണ്ടെന്ന് സഞ്ചാരികൾ പറഞ്ഞു. കൊറോണ ബാധയുടെ ലോകവ്യാപനത്തില്‍ സഞ്ചാരികള്‍ ദു:ഖവും രേഖപ്പെടുത്തി.
ബഹിരാകാശ സഞ്ചാരികളില്‍ ഡ്രൂ മോര്‍ഗന്‍ 272 ദിവസവും ജെസീക്കയും ഒലേഗ് റിപ്പോച്ച്ക്കയും 205 ദിവസങ്ങളുമാണ് ബഹിരാകാശ നിലയത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നത്.

മോര്‍ഗനും ജെസീക്കയും നാസയുടെ സഞ്ചാരികളും റിപ്പോച്ച്ക്ക റഷ്യയുടെ സഞ്ചാരിയുമാണ്. അപ്പോളോ 13 ബഹിരാകാശത്ത് എത്തിയതിന്റെ 50-ാം വാര്‍ഷികത്തിലാണ് തങ്ങള്‍ തിരികെ ഭൂമിയില്‍ എത്തിയതെന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. വാഴാഴ്ച രാത്രി 9.53ന് പുറപ്പെട്ട ഇവര്‍ വെള്ളിയാഴ്ച വെളുപ്പിന് 1.16നാണ് ഭൂമിയിലിറങ്ങിയത്.
‘ 50 വര്‍ഷം മുമ്പ് ബഹിരാകാശത്തുണ്ടായ ഒരു സാങ്കേതിക പ്രശ്‌നത്തെ തരണം ചെയ്താണ് അന്നത്തെ സഞ്ചാരികള്‍ അപ്പോളോ 13നെ ചാന്ദ്രദൗത്യത്തിന് ശേഷം പെസഫിക് സമുദ്രത്തില്‍ വിജയകരമായി ഇറക്കിയത്. ഇന്നിതാ ഭൂമിയിലെ ഒരു പ്രതിസന്ധിഘട്ടത്തില്‍ സോയൂസ് എംഎസ്-15ന്റെ സഹായത്താല്‍ തങ്ങള്‍ തിരിച്ചിറങ്ങിയിരിക്കുന്നു എന്നത് തികച്ചും യാദൃശ്ചികമാണ്.’
കൊറോണ ബാധയെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നെങ്കിലും ഇത്രകണ്ട് വ്യാപകവും ഭയാനകവുമാണ് അവസ്ഥ എന്നത് ഭൂമിയിലെത്തിയപ്പോഴാണ് തിരിച്ചറിയുന്നത്. ബഹിരാകാശ കേന്ദ്രത്തിലെ ഗവേഷണവുമായി ബന്ധപ്പെട്ട് ജൈവശാസ്ത്രം, ഭൂഗോള ശാസ്ത്രം ; മനുഷ്യ സംബന്ധമായ പരീക്ഷണങ്ങള്‍, ഭൗതിക ശാസ്ത്രം മറ്റ് സാങ്കേതിക വിവരങ്ങള്‍ എന്നിവയിലെല്ലാം ഗവേഷണം പൂര്‍ത്തിയാക്കിയാണ് മൂവരും മടങ്ങിയിരിക്കുന്നതെന്നും നാസ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad