ലോക്ക് ഡൗൺ ; വീടുകളില്‍ ഭക്ഷണം എത്തിച്ച് നല്‍കുന്ന ഡെലിവറി ഏജന്റ്മാര്‍ക്ക് യതൊരു സുരക്ഷയും ഒരുക്കാതെ കമ്പനികള്‍

ആലുവ: ലോക്ക് ഡൗണിനിടയില്‍ ഭക്ഷണം വീടുകളില്‍ വിതരണം ചെയ്യുന്ന ഏജന്റ്മാര്‍ക്ക് യതൊരു സുരക്ഷയും ഒരുക്കാതെ കമ്പനികള്‍. സ്വിഗ്ഗി പോലുള്ള ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് സുരക്ഷ ഉറപ്പ് വരുത്താത്തത്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്വന്തം കൈകളില്‍ നിന്നും പണം ചിലവഴിക്കേണ്ട അവസ്ഥയിലാണ് ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍.
ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങളാണ് ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്താത്തത്. കേരളത്തില്‍ ഇതിനായി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സുരക്ഷക്കായി തങ്ങളുടെ കൈകളില്‍ നിന്നു തന്നെ പണം ചെലവാക്കേണ്ടി വരുന്നു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗണില്‍ ഭക്ഷണം എത്തിച്ച് നല്‍ക്കുന്ന ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര വിലക്കുകളില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തിനാല്‍ ഇത്തരം സ്ഥാപനങ്ങളെ സമീപിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നതിനിടയില്‍ കൈയ്യുറകളും മാസ്കും ധരിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ഇതിനായി സ്വന്തം കൈകളില്‍ നിന്നും പണം ചിലവഴിക്കാനായിരുന്നു കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇങ്ങനെ ചിലവാക്കുന്ന പണം കമ്പനികള്‍ തന്നെ മടക്കി നല്‍ക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഹോം ഡെലിവറി നടത്തുന്ന ജീവനക്കാരുടെ മേല്‍ നോട്ടം വഹിക്കുന്ന ഫ്‌ളിപ്പ് മാനേജര്‍മാരെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ജീവനക്കാര്‍.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിസ്സ ഡെലിവറി നടത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നും ഭക്ഷണം വാങ്ങിയ 72 കുടുംബങ്ങളേയും ഇയാളുടെ സഹപ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് ഗൃഹ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്, ഈ സാഹചര്യത്തിലാണ് ഇവരുടെ സുരക്ഷയില്‍ ആശങ്ക വര്‍ദ്ധിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad