കീഴാറ്റൂർ സ്വദേശി മരിച്ചത് കൊറോണ മൂലമല്ലെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: കീഴാറ്റൂർ സ്വദേശി മരിച്ചത് കൊറോണ മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. മരണപ്പെട്ടവ്യക്തിക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നു. മികച്ച ചികിത്സയാണ് അദ്ദേഹത്തിന് നൽകിയത്. ലോക് ഡൗൺപ്രോട്ടോകോൾ പ്രകാരം ആകും സംസ്കാര ചടങ്ങുകൾ നടക്കുക.
മൂന്നുതവണ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകൾ എല്ലാം നെഗറ്റീവ് ആയിരുന്നു.

കേരളത്തിലുടനീളം മികച്ച അവസ്ഥ. ശ്രദ്ധയും ജാഗ്രതയും തുടരും. ഇളവുകൾ അനുവദിക്കാറായില്ല. ജനജീവിതംസ്തംഭിക്കാതിരിക്കാനാണ് ഇളവുകൾ നൽകിയത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് ദുരുപയോഗം ചെയ്യരുത്. പണത്തിന് ക്ഷാമം ഉണ്ട്. എങ്കിലും ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad