കൊറോണ; രാജ്യത്ത് രോഗികള്‍ 14000 കവിഞ്ഞു; മരണ സംഖ്യ 437

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 14,000 കവിഞ്ഞു. ഇതുവരെ 14,378 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 1,749 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്. നിലവില്‍ 13,387 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതുവരെ 437 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആര്യോഗ്യ സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 3323 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 331 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉളളത് മുംബൈയില്‍ ആണ്.

ഇതുവരെ മഹാരാഷ്ട്രയില്‍ 201 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണങ്ങള്‍ ഏറ്റും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്രയാണ്.
ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നിട്ടുണ്ട്. ഡല്‍ഹി 1707, ഗുജറാത്ത് 1099, തമിഴ്‌നാട് 1323, മധ്യപ്രദേശ് 1310 എന്നിങ്ങനെയാണ് കൊറോണ ബാധിച്ചവരുടെ കണക്കുകള്‍. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം മധ്യപ്രദേശ് ആണ്. 69 പേരാണ് കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ മധ്യപ്രദേശില്‍ മരിച്ചത്. 69 പേര്‍ക്ക് രോഗം ഭേദമായി. കേരളത്തില്‍ 255 പേരും, തമിഴ്‌നാട്ടില്‍ 283 പേരും രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad