നികുതി ദായകർക്ക് ആശ്വാസം; 10.2 ലക്ഷം തിരിച്ചടവുകൾ വിതരണം ചെയ്തതായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 10.2 ലക്ഷം തിരിച്ചടവുകൾ വിതരണം ചെയ്തതായി കേന്ദ്രസർക്കാർ. കെട്ടിക്കിടന്നിരുന്ന തിരിച്ചടവുകളാണ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 14 വരെ 4,250 കോടി രൂപ വിതരണം ചെയ്തതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അറിയിച്ചു. ഏപ്രില്‍ 8നാണ് ഇതു സംബന്ധിച്ച തീരുമാനം സർക്കാർ അറിയിച്ചത്.


നികുതി ദായകരെ സഹായിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാന നികുതി തിരിച്ചടവ് നല്‍കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2020 മാര്‍ച്ച് 31 വരെ 2.50 കോടി റീഫണ്ട്  നല്‍കിയതിനു പുറമേയാണ് ഇത്. 1.75 ലക്ഷത്തിലധികം തിരിച്ചടവുകള്‍ കൂടി ഈ ആഴ്ച തന്നെ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് സിബിഡിടി അറിയിച്ചു. ഇത് അഞ്ച് മുതല്‍ ഏഴു വരെ ദിസങ്ങള്‍ക്കുള്ളില്‍ നികുതി ദായകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നേരത്തെ, അഞ്ചു ലക്ഷം രൂപ വരെയുള്ള എല്ലാ ആദായ നികുതി റീഫണ്ടുകളും ഉടൻ നൽകാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇത് 14 ലക്ഷത്തോളം നികുതി ദായക‍ര്‍ക്ക് ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. ഇതിനു പുറമെ, കെട്ടിക്കിടക്കുന്ന ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും ഉടൻ കൊടുത്തു തീർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. 18,000 കോടി രൂപയുടെ റീഫണ്ട് തുകയാണ് ഇതിനായി അനുവദിക്കുന്നത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad