കൊവിഡ് ബാധിതര്‍ 21 ലക്ഷത്തിലേക്ക്, മരണം 1.34 ലക്ഷം കടന്നു; രോഗം ഭേദമായവര്‍ അഞ്ച് ലക്ഷത്തിലേറെ


വാഷിങ്ടൺ: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക് അടുക്കുന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്ക് പ്രകാരം 185 രാജ്യങ്ങളിലായി 2,060,927 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 134,354 പേരുടെ ജീവൻ നഷ്ടമായി.



അൽപം ആശ്വാസം പകർന്ന് കൊവിഡ് പൂർണമായും ഭേദമായവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 511,356 പേർ ഇതുവരെ രോഗമുക്തരായി. ചൈനയിലാണ് കൂടുതൽ രോഗമുക്തരുള്ളത്, 78,311 പേർ. ജർമനിയിൽ 72,600 പേർക്ക് രോഗം ഭേദമായി. സ്പെയ്നിൽ 70,853 പേരും അമേരിക്കയിൽ 52,305 പേരും രോഗംമാറി ആശുപത്രിവിട്ടു.




ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ച 637,359 പേരിൽ 28,529 പേർ മരിച്ചു. ബുധനാഴ്ച മാത്രം 2,459 മരണം റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ മരണം 21,600 കവിഞ്ഞു. രോഗികൾ 165,155 ആയി. സ്പെയ്നിൽ രോഗബാധിതരുടെ എണ്ണം 1.9 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 18,812 ആയി വർധിച്ചു. ഫ്രാൻസിലും മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം 1500ഓളം പേർ മരിച്ചു. ആകെ ആൾനാശം 17,167 ആയി. ബ്രിട്ടണിൽ മരണസംഖ്യ 13,000ത്തോളമായി.



ജർമനിയിൽ 134,753 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 3804 പേർ മരിച്ചു. ഇറാനിലും ബെൽജിയത്തിലും മരണം അയ്യായിരത്തോടടുക്കുന്നു. നെതർലാൻഡിൽ മരണസംഖ്യ മൂവായിരവും കാനഡയിൽ ആയിരവും കടന്നു. ഇന്ത്യയിൽ 11,933 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 392 പേർ മരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad